Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Auto Driver

Kannur

സിം​ഗ​പ്പൂ​ർ വീ​സ ത​ട്ടി​പ്പിൽ ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​പ്പെട്ട ഓ​ട്ടോ ഡ്രൈ​വർ മ​രി​ച്ച​നി​ല​യി​ൽ

കാ​ഞ്ഞ​ങ്ങാ​ട്: സിം​ഗ​പ്പൂ​രി​ലേ​ക്ക് വീ​സ വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ സം​ഘ​ത്തി​ന്‍റെ വ​ഞ്ച​ന​യ്ക്കി​ര​യ​യാൾ മ​രി​ച്ച​നി​ല​യി​ൽ. ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്ന കാ​ഞ്ഞ​ങ്ങാ​ട് പ​ഴ​യ ക​ട​പ്പു​റ​ത്തെ എ​ൻ.​വി. സ​തീ​ശ​നാ​ണ് (49) മ​രി​ച്ച​ത്. കാ​ഞ്ഞ​ങ്ങാ​ട് ക​ല്ലൂ​രാ​വി​യി​ലു​ള്ള കു​ടും​ബ​വീ​ട്ടി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ സ​തീ​ശ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സിം​ഗ​പ്പൂ​രി​ൽ ജോ​ലി ശ​രി​യാ​ക്കി​ത്ത​രാ​മെ​ന്നു പ​റ​ഞ്ഞ് ഹൈ​ദ​രാ​ബാ​ദി​ൽ താ​മ​സി​ക്കു​ന്ന ഒ​രു മ​ല​യാ​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​തീ​ശ​നി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ കൈ​പ്പ​റ്റി​യി​രു​ന്ന​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. സ​തീ​ശ​നും നേ​ര​ത്തേ ഹൈ​ദ​രാ​ബാ​ദി​ൽ ജോ​ലി​ചെ​യ്തി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് വി​സ വാ​ഗ്ദാ​നം ചെ​യ്ത​യാ​ളി​നെ പ​രി​ച​യ​പ്പെ​ട്ട​ത്. പ​ണം ന​ൽ​കി ഏ​റെ നാ​ളാ​യി​ട്ടും വീ​സ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ സ​തീ​ശ​ൻ ക​ടു​ത്ത നി​രാ​ശ​യി​ലാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. പ​യ്യ​ന്നൂ​രി​ൽ നി​ന്നു​ള്ള ഒ​രു യു​വാ​വും ഇ​തേ സം​ഘ​ത്തി​ന്‍റെ ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി സൂ​ച​ന​യു​ണ്ട്.

മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റി​നും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നും ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. കു​റു​ന്തൂ​രി​ലെ എ​ൻ.​വി. കു​ഞ്ഞ​മ്പു​വി​ന്‍റെ​യും ജാ​ന​കി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: മ​ഞ്ജു​ഷ. മ​ക്ക​ൾ: സൗ​ന്ദ​ര്യ, ശാ​ലി​നി, ന​വീ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ജീ​ഷ്, സ​ജി​ത്ത്, സ​ജി​ത.

Latest News

Up